ഒരു മാസം കഴിഞ്ഞു ഇവരെയെല്ലാം ടെറസ്സിലേക്ക് കയറ്റിയിട്ട്

ഒരു മാസം കഴിഞ്ഞു ഇവരെയെല്ലാം ടെറസ്സിലേക്ക് കയറ്റിയിട്ട് . മഴ കാരണം വല്യ പ്രതീക്ഷയൊന്നുമില്ലായിരുന്നു . പക്ഷെ അവർക്കെന്നെ മനസ്സിലായെന്നു തോന്നുന്നു . നിരാശപ്പെടുത്തിയില്ല. ഇതിൽപ്പരമൊരു സന്തോഷം വേറെയുണ്ടോ.
ഇന്നലെ പടരുന്നവർക്കൊരു പന്തലിട്ടു . മഴയൊന്ന് മാറിയപ്പോൾ കുറച്ച് ചാണകപ്പൊടിയും, വേപ്പിൻപിണ്ണാക്കും മിക്സ് ചെയ്ത് ഇട്ടു കൊടുത്തു . അവർക്കും സന്തോഷായി. പക്ഷെ ഓണമാവുമ്പോഴേക്കും എന്താവുമോ എന്തോ. കാത്തിരിക്കാം.